വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ..!

രാജ്യം ഉറ്റുനോക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 13 വരെ 19 ദിവസം നീണ്ടുനിൽക്കും. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഏറെ വിവാദങ്ങളും നിർണ്ണായക നിയമനിർമ്മാണങ്ങളും നിറഞ്ഞതായിരിക്കും ഇത്തവണത്തെ സമ്മേളനം എന്നാണ് സൂചനകൾ.

എഫ്‌സിആർഎ (FCRA) ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ തുടങ്ങി അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ, രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ച മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണ്ണായക ബില്ലുകൾ തൽക്കാലം സർക്കാർ മാറ്റി വെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *