നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിയുടെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ കർശന അച്ചടക്ക നടപടി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു.
എഴുകോൺ, നെടുവത്തൂർ എന്നീ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഈ കമ്മിറ്റികൾ വേണ്ടത്ര ജാഗ്രതയോ ശുഷ്കാന്തിയോ കാണിച്ചില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഡിസിസി ജനറൽ സെക്രട്ടറിയും ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ബ്രിജേഷ് എബ്രഹാമിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
