മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു;

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പൊതുദർശനത്തിന് ശേഷം ഭൗതികദേഹം പറവൂരിലെ വസതിയിൽ സംസ്കരിക്കും.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് കെ.പി. ധനപാലൻ പാർലമെന്റിലെത്തിയത്. 2014-ൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിൽ നിർണ്ണായക പദവികൾ വഹിച്ച അദ്ദേഹം കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരള രാഷ്ട്രീയത്തിനപ്പുറം വിവിധ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു. 2005 മുതൽ 2006 വരെ സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാനായും, 2007 മുതൽ 2009 വരെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *