ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം ഉടന്‍ പുനരാരംഭിക്കും;  മന്ത്രി എം. ലിജു

വാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന് ഉണ്ടായതെന്നും, ഉല്‍പ്പാദനം നിലയ്ക്കുന്നത് സ്വകാര്യ മദ്യക്കമ്പനികളെ സഹായിക്കാനാണെന്നും മന്ത്രി പറഞ്ഞു.

ഉല്‍പ്പാദനം നിലച്ച സംഭവത്തില്‍ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റിലെ പ്രതിസന്ധി സംബന്ധിച്ച വിവരങ്ങള്‍ തന്നെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി മന്ത്രി വ്യക്തമാക്കി. ഉല്‍പ്പാദനം മുടങ്ങിയ വിവരം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, ഇത് സംബന്ധിച്ച് നികുതി സെക്രട്ടറിയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. ഉല്‍പ്പാദനം നിലയ്ക്കുന്ന വിവരം അറിയിച്ച് കത്ത് നല്‍കിയിരുന്നതായി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് അധികൃതര്‍ അവകാശപ്പെടുമ്പോള്‍, അങ്ങനെയൊരു വിവരം ലഭിച്ചില്ലെന്നാണ് സിഎംഡി എം.ആര്‍. അജിത് കുമാറിന്റെ വാദം. മദ്യം നിറയ്ക്കുന്ന കുപ്പികളുടെയും അടപ്പുകളുടെയും വില വര്‍ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ടെന്‍ഡര്‍ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതും കാര്യങ്ങള്‍ വഷളാക്കി. ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ബെവ്‌കോ എം.ഡി. എം.ആര്‍. അജിത് കുമാര്‍ താല്പര്യം കാണിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *