മംഗലപുരം പഞ്ചായത്ത് ഭരണം നിലനിർത്തി എൽ.ഡി.എഫ്; 

മംഗലപുരം പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് എൽ.ഡി.എഫ് ഈ വിജയം സ്വന്തമാക്കിയത്. പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ തുളസി 139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുൻപ് 206 വോട്ടുകൾക്ക് യു.ഡി.എഫ് വിജയിച്ചിരുന്ന വാർഡാണിത്. കോൺഗ്രസ് അംഗമായ എസ്.ആർ. കവിത രാജി വെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

22 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നിവർക്ക് തുല്യമായി ഏഴ് വീതം അംഗങ്ങളുള്ള സാഹചര്യത്തിലായതിനാൽ ഈ വാർഡ് തിരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു. ഈ വിജയത്തിലൂടെയാണ് എൽ.ഡി.എഫ് പഞ്ചായത്തിലെ ഭരണം ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *