“ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ” പുഞ്ചിരിയോടെ തൃഷ

മിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തെന്നിന്ത്യയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ അധികാരം പിടിച്ചടക്കുകയും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതോടെ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് വലിയ മാറ്റങ്ങളിലേക്കാണ്. എന്നാൽ, ഈ രാഷ്ട്രീയ വിജയങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് നടി തൃഷയുടെ സാന്നിധ്യമാണ്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ തമിഴകത്ത് വീണ്ടും സജീവമായിട്ടുണ്ട്.

ഇതിനിടയിലാണ് തൃഷയുടെ ഏറ്റവും പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാകുന്നത്. കാറിലിരിക്കുന്ന തൃഷയെ കണ്ടതോടെ ചുറ്റും കൂടിയ ആരാധകരിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: “ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ…” ഇത് കേട്ടയുടൻ ഒട്ടും മടിക്കാതെ മനോഹരമായൊരു പുഞ്ചിരിയോടെ “കണ്ടിപ്പാ”എന്നാണ് തൃഷ മറുപടി നൽകിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ദളപതി ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്.വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തത് വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. ചടങ്ങിൽ വെച്ച് വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിനെ തൃഷ കെട്ടിപ്പിടിച്ചതും, പിന്നീട് ചടങ്ങിന്റെ ചിത്രങ്ങൾ തൃഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതുമെല്ലാം വലിയ സൂചനകളാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. എന്നാൽ, തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന ഇത്തരം വാർത്തകളോട് വിജയ്‌യോ തൃഷയോ ഇതുവരെ പരസ്യമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ, വിജയ്‌ക്ക് സിനിമയിലെ ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതാണ് ഈ ചർച്ചകൾക്കെല്ലാം തുടക്കമിട്ടത്. വിജയ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയതോടെ ഈ കേസിന്റെ ഭാവി എന്താകുമെന്ന ആകാംഷയിലാണ് തമിഴകം.

Leave a Reply

Your email address will not be published. Required fields are marked *